എന്റെ തൊടിയിലെ പനിനീര്‍
പൂത്തു പൂക്കളുണ്ടായ്
കായ്ച്ചു കായ്കളുണ്ടായ്
അമ്മയയായ് അമ്മൂമ്മയായ്.
എന്റെ പ്രണയം
പൂത്തു പുഴുക്കളുണ്ടായ്
കായ്‌ച്ചു കയ്പ്പുനീരുമായ്
ഞാന്‍-അച്ചനായ് മുത്തച്ചനായ് പ്രണയമില്ലാത്തവനായ്.
അങ്ങേതലക്കല്‍ നിന്‍ സ്വരം കേട്ടു
ധന്യനായ് ഞാന്‍
കാശ് കളഞ്ഞു കലഹം കൂടി
കൂടെയാടി കൂത്താടി
കൂട്ടുകാരൊക്കേയും കൂടൊഴിഞ്ഞു.
ഞാന്‍- രാമനെന്നും ക്ര് ഷ്ണനെന്നും അര്‍ജ്ജുനനെന്നും
നീ-രാമന്റെ സീതയെന്നും ക്ര് ഷ്ണന്റെ രാധയെന്നും
പക്ഷെ
അര്‍ജ്ജുനന്റെ ദ്രൌപതിയാകരുതായിരുന്നു.
അറിഞ്ഞോ അറിയാതെയോ!!!
1 comment:
kollam
Post a Comment