Monday, December 17, 2007

ഒന്നാമത്തെ പ്രണയം‌‌‌‌‌‌‌‌‌‌‌‌‌



















പ്രണയത്തിന്റെ പതിനാറാഘോഷിക്കുവാന്‍
‍നീ നല്‍കിയ അത്താഴം

അവസാനത്തെതായിരുന്നല്ലോ?;
അന്ന്-ഞാന്‍ നുകര്‍ന്ന വീഞ്ഞ് പാത്രം
ചോരവാര്‍ന്ന്;മേലുരുകിയ മെഴുതിരിക്കൊപ്പം
തളര്‍ന്നുറങ്ങുകയാവും
എന്റെ പുനര്‍ ജന്മവും കാത്ത്.


ബിജോയ്‌ കോറോത്ത്

Friday, October 12, 2007

Fallen












ഈ മരച്ചില്ലയിലായിരുന്നല്ലൊ
ഞാന്‍- കൂട് വച്ചതും കൂട്ടിനായ് കാത്തതും...
ഞാന്‍ അറിയാത്തത്













ഇന്നലെ തഴുകിത്തലോടി പോയൊരാ കാറ്റിലും
മരണത്തിന്‍ ആര്‍ത്തനാദം-ഞാന്‍ കേട്ടിരുന്നു.
ദുരൂഹത തളംകെട്ടി നില്‍ക്കുമെന്‍ ജീവനിലും
മരണത്തിന്‍ തണുപ്പ്-ഞാന്‍ അറിയുന്നു.

ചുറ്റിലുമവര്‍ പിറുപിറുക്കുംബൊഴും
ഒറ്റക്കിരുന്നവള്‍ കണ്ണീര്‍ തുടക്കുംബൊഴും
മരണത്തിന്‍ വേദന-ഞാന്‍ അറിയുന്നു.

നിറങ്ങളുടെ വിസ്മയ ലോകത്തില്‍
സ്നേഹത്തിന്‍ നിറം-ഞാന്‍ മറന്നു പോകുന്നുവോ?
ദേഹം പുനര്‍നിര്‍മ്മിക്കപ്പെടുംബോള്‍
സ്നേഹത്തിന്‍ ഭാഷ-ഞാന്‍ അറിയാതാകുന്നുവോ?

ജീവന് വേണ്ടിയവര്‍ അവസാന ശ്രമം നടത്തുംബൊഴും
കയ്യില്‍ കിട്ടിയ പലതും
വിട്ടുപോകുന്നതായി-ഞാന്‍ അറിയുന്നു.

അവസാനമായൊന്നാ പുഴക്കരയില്‍,മലഞ്ചെരുവില്‍
എന്നെ തേടിവരാറുള്ളൊരാ പഴയ കാറ്റിനെ
കെടിപ്പുണരുവാന്‍ ആഗ്രഹിക്കുംബോഴും
വിഫലമാണെല്ലാമെന്ന്-ഞാന്‍ വീണ്ടുമറിയുന്നു.

സന്തോഷിക്കുവാന്‍ കാര്യമില്ലാത്തൊരീ-
ഉദ്ദീപനങ്ങള്‍ മരിക്കുമീ വെളയില്‍
ചലിക്കുവാനിന്നെനിക്കവസാനമായൊരീ മിഴികള്‍ മാത്രം.

ഒടുവില്‍ ആ കാഴ്ചയും
എന്നില്‍ നിന്നകലുന്നു
തെളിഞ്ഞു നിന്ന പലതും
നിഴല്‍ ചിത്രങ്ങളായ് മാറുന്നു
ഞാന്‍ എന്ന ഭാവം മറയുന്നു.

Monday, June 25, 2007

പനിക്കാലം
















ഇത് നിനക്കായ്
ഞാന്‍ കരുതിവച്ച ആശ്വാസവാക്കുകള്‍,
“ഇനി നാമൊരിക്കലും
ചുടുനിശ്വാസത്തിന്റെ
വേദന വമിക്കുന്ന
ജ്വരങ്ങളില്‍ പെട്ടുഴലാതിരിക്കട്ടെ!!!“

Saturday, April 07, 2007

മുഖങ്ങള്‍

















ജീവിതത്തിന്റെ വഴിവക്കില്‍
ഞാന്‍ കണ്ട മുഖങ്ങളെത്ര രൂപങ്ങളെത്ര!,
കാ‍ലത്തിന്റെ കുത്തൊഴുക്കില്‍
ഞാന്‍ മറന്നു പോയവരെത്ര
എന്നെ വിട്ടുപോയവരെത്ര!!

വേഗതയുടെ ലോകത്തില്‍
എനിക്ക് മനസിലാക്കുവാന്‍ പറ്റാത്തവരെത്ര!,
എന്നെ മനസിലാക്കുവാന്‍ ശ്രമിക്കാത്തവരെത്ര!!

അവിടെ എന്നൊട് പുഞ്ചിരിച്ച
മുഖങ്ങളോട് ഞാനും പുഞ്ചിരിച്ചില്ലെ?
എന്നാല്‍ പുഞ്ചിരിക്കുന്ന മുഖത്തിന്റെ
വഞ്ചിച്ച ചരിത്രങ്ങളറിയുന്നേരം,
ശ്രമിക്കുന്നു ഞാന്‍,പൊയ്മുഖങ്ങളെ
നിങ്ങളെ മറക്കുവാന്‍..എന്നെന്നേക്കുമായ്....

Monday, March 26, 2007

പൂക്കാതെ പോയത്.....


എന്റെ തൊടിയിലെ പനിനീര്‍
പൂത്തു പൂക്കളുണ്ടായ്

കായ്ച്ചു കായ്കളുണ്ടായ്

അമ്മയയായ് അമ്മൂമ്മയായ്.

എന്റെ പ്രണയം

പൂത്തു പുഴുക്കളുണ്ടായ്

കായ്‌ച്ചു കയ്പ്പുനീരുമായ്

ഞാന്‍-അച്ചനായ് മുത്തച്ചനായ് പ്രണയമില്ലാത്തവനായ്.

അങ്ങേതലക്കല്‍ നിന്‍ സ്വരം കേട്ടു

ധന്യനായ് ഞാന്‍

കാശ് കളഞ്ഞു കലഹം കൂടി

കൂടെയാടി കൂത്താടി

കൂട്ടുകാരൊക്കേയും കൂടൊഴിഞ്ഞു.

ഞാന്‍- രാമനെന്നും ക്ര് ഷ്ണനെന്നും അര്‍ജ്ജുനനെന്നും

നീ-രാമന്റെ സീതയെന്നും ക്ര് ഷ്ണന്റെ രാധയെന്നും

പക്ഷെ

അര്‍ജ്ജുനന്റെ ദ്രൌപതിയാകരുതായിരുന്നു.

അറിഞ്ഞോ അറിയാതെയോ!!!

 
ജാലകം