പറയുവാനുണ്ടെനിക്കിനിയുമീ മണ്ണിലെ
പ്രണയ സത്യങ്ങളെ പ്രണയിച്ച് പ്രണയിച്ച്
പരിണാമ ദീപ്തിതന്‍ പ്രഭപോലുമേല്‍ക്കാത്ത
പഴയ തത്ത്വങ്ങളും വ്രണമാര്‍ന്ന ചിന്തയും...
സത്യമിന്നേതോ മതില്‍ക്കെട്ടിലാണു പോല്‍-
മിഥ്യയെന്നാരോ മതിലുകാക്കുന്നു പോല്‍.
അറിവുതന്നറിവിനായ് പായുന്ന ഗുരുവിന്‍റെ
കണ്ണിലും കാണ്മു ഞാന്‍ അറിയാത്ത ദു:ഖം.
രാത്രിയിന്നാരെ തിരയുന്നു പകലിനെയോ;
പകല്‍ പിന്നെ രാത്രിയെയൊ?
കണ്ടതില്ലിതുവരെയും ഇരുവരും
കാണാക്കയങ്ങളില്‍ മറയുന്ന നേരവും..........
പ്രണയ സത്യങ്ങളെ പ്രണയിച്ച് പ്രണയിച്ച്
പരിണാമ ദീപ്തിതന്‍ പ്രഭപോലുമേല്‍ക്കാത്ത
പഴയ തത്ത്വങ്ങളും വ്രണമാര്‍ന്ന ചിന്തയും...
സത്യമിന്നേതോ മതില്‍ക്കെട്ടിലാണു പോല്‍-
മിഥ്യയെന്നാരോ മതിലുകാക്കുന്നു പോല്‍.
അറിവുതന്നറിവിനായ് പായുന്ന ഗുരുവിന്‍റെ
കണ്ണിലും കാണ്മു ഞാന്‍ അറിയാത്ത ദു:ഖം.
രാത്രിയിന്നാരെ തിരയുന്നു പകലിനെയോ;
പകല്‍ പിന്നെ രാത്രിയെയൊ?
കണ്ടതില്ലിതുവരെയും ഇരുവരും
കാണാക്കയങ്ങളില്‍ മറയുന്ന നേരവും..........
5 comments:
നല്ല വരികള്‍ തുടര്‍ന്നെഴുതൂ.
ഈ സെറ്റിങ്സ് ചെയ്താല്‍ നന്നായിരുന്നു:.http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html
മെഴുകുതിരി കത്തിച്ച്
ഇരുട്ടിനെ തിരയാണോ
കേട്ടിട്ടില്ലെ
വെളിചം ദുഖമാണുണ്ണീ
തമസ്സല്ലൊ സുഖപ്രദം
അതോണ്ട്
അധികം തിരയണ്ട
helooo..
you have a amazing word power and you use it in proper way..i like ur all kavithakal...hope u continue with this...we expecting more from you...your rocking bejoy..
tell me wts hidden on those question marks???
Post a Comment