
നമ്മള്‍
നാമെന്തു ബന്ധം,നമുക്കെന്തു സ്വന്തം?
കടലെടുത്തതും കാറ്റില്‍ പറന്നതും
കാലുറക്കാതെ കീഴ്മേല്‍ മറിഞ്ഞതും
ചങ്കുറപ്പാല്‍ കരം കോര്‍ത്തുയര്‍ന്നു നാം
കരളുറപ്പിന്റെ കൂട്ടുകാരായതും..
കളിവിളക്കില്‍ മുഖം തെളിഞ്ഞന്നേരം
അരയുറക്കത്തിലൊരുമിച്ചരങ്ങില്‍ നാം.
പദങ്ങള്‍ മാറ്റിയാടിത്തിമിര്‍ത്തു നീ-
പ്രണയം വിതുമ്പലായ്
എന്‍ മുന്നില്‍ നിന്നതും.
പകരം തരാനെന്റെ മനസ്സുണ്ട്-ഞാനുണ്ട്
ചോര വറ്റാത്തൊരെന്‍ ഹൃദയമുണ്ട്!
നറുനിലാവോളങ്ങള്‍ തുള്ളിത്തുടിക്കുമ്പോള്‍,
വെയിലുറഞ്ഞീറന്‍ വലിച്ചെടുക്കുമ്പോള്‍,
തിരിയുഴിഞ്ഞാഴിയിലളന്നൊഴിക്കുമ്പോള്‍,
പാതിരാ പുള്ളുകള്‍ പാടിപ്പരത്തട്ടെ
പ്രളയം മരിച്ചെന്ന് ;പ്രണയം ജനിച്ചെന്ന്.
കാതമേറെ നാം കാത്തിരുന്നപ്പോഴും-
കാതിലെത്ര നാം കിന്നരിച്ചു
നീണ്ട രാവുകളിലെത്ര കിനാക്കള്‍ നെയ്തു?
തണല്‍ തേടി തരു തേടി
കാട്ടിലലഞ്ഞ നാള്‍
ഒരു മരത്തണലില്‍ കിതച്ചിരുന്നു.
കാട്ടുവള്ളികള്‍ തോരണം
ചാര്‍ത്തിയ പന്തലില്‍
നാമറിയാതെ നാം നമ്മെ വേട്ടു.
പിന്നെ-കാര്‍മേഘം
പെയ്തൊഴിഞ്ഞൊരു നാളില്‍
മഴ നനഞ്ഞെത്ര നാം!
മെയ് മറന്നെത്ര നാം!
നീയെന്റെ പാട്ടുകള്‍ക്കീണമായി
തീരാഗാനമായി
രാഗ താളമായി .
9 comments:
ഹൃദ്യമായിരിക്കുന്നു പ്രിയ കവേ! :)
നറുനിലാവോളങ്ങള്‍ തുള്ളിത്തുടിക്കുമ്പോള്‍,
വെയിലുറഞ്ഞീറന്‍ വലിച്ചെടുക്കുമ്പോള്‍,
വലിച്ചെടുക്കുമ്പോള്‍ ഒരു അഭംഗി... അതൊന്നു നന്നാക്കാമായിരുന്നു.
പിന്നെ പ്രണയിനിയോടുള്ള സംഭാഷണ(?)മെന്ന നിലയ്ക്ക് ‘ഞങ്ങള്‍‘ എന്ന തലക്കെട്ട് ഉചിതമോ?
സുന്ദരം.. :)
Mansil etavum priyapeyttathayi sukshikkunna nimishangalil onnu nee ee kavitha chollunnathu ketta nimishangal aanu...
Ne entey kuudey pirappayirnnu enkil ennu njan aashicha nimishangal...
JAnmam kondu alla enkilum manassu kondu nee entey koodey pirappanu ennathil njan abhimanikkunnu..
Enikku iniyum kelkkanam...cholkazhchayudey ella sukhamvum tharunna ee kavitha ninnil ninnu...appol oru kochu aniyathi kutti chechi ammey ennu vilichu enikkarikil uundavan njan prardhikkunnu..
snehapooravam
Aami
Nannaayirikkunnu...... pinne, VAZHIPOKKAN paranjathupole, thalakkettu, maattaamaayirunnu....
Keep writing,
aashamsakalode.....
girish.
ഹൃദ്യമായ രചന...!
തുടര്‍ന്നും എഴുതുക, അഭിനന്ദനങ്ങളോടെ..
വഴിപോക്കന്‍ ---- വാക്കുകള്‍ കൊണ്ടുള്ള കസര്‍ത്ത്---അഥവാ...വാക്കുകള്‍ അധികമില്ല കയ്യില്‍
ജോ...... നല്ല വാക്കുകള്‍ക്ക് നന്ദി
ആമി--- എനിക്ക് വളരെ ഇഷ്ടമായി ആ പറഞ്ഞത്....എപ്പോഴെങ്കിലും പാടിത്തരാം....
നല്ല രസമായിട്ടുണ്ട് ട്ടോ...
:)
നല്ല വരികള്‍
Post a Comment