
പരിഭവം പറച്ചിലായ്
അമ്മക്കെഴുതിയ നാല്
വരികളാണെന്റെ ആദ്യ കവിത.
സങ്കടം വിറ്റിരന്നുവാങ്ങിയ
കണ്ണീരിന്,വേദനയുടെ
കയ്പായിരുന്നില്ലെന്നമ്മ.
കീറക്കടലാസില്‍ ഒരു കവിപിറന്നെന്ന്
ലോകത്തോട് പറഞ്ഞ ടീച്ചര്‍ ,
വിപ്ലവം പോരെന്ന് പറഞ്ഞിറക്കിവിട്ട
സ്വന്തം സഖാക്കള്‍ ,
ചോര ചീന്തണം പോലും കവിതയില്‍
ഇവളെന്റെ ചോരയില്‍ കുരുത്തതാണ്.
അച്ചടിച്ച് വന്നതാദ്യം കണ്ടപ്പോള്‍
തൊലി-കണ്ടാമൃഗത്തിന്റെതെന്ന്
പ്രശംസിച്ച കവി അമ്മാവന്.
കവിത നിരോധിച്ച സഹപാഠികള്‍ ,
പിന്നെ-ഇറ്റുവീണ മഷിത്തുള്ളി പോലെ
എന്നില്‍ പടര്‍ന്ന നീ..
എഴുതാന്‍ ഓര്മ്മകള്തന്നകന്നു പോയ്.
കവിത നിഷേധിച്ച കവിയരങ്ങില്‍
ശരക്കൂട് നിറയെ അക്ഷരങ്ങളുമായ്
മാറ്റുരക്കാന്‍ പോയ
വര്‍ത്തമാനത്തിലെ കപി.
അനാഥത്വം തികട്ടി താളുകളില്‍
ഛര്‍ദ്ദിച്ചതല്ല,
നോവറിഞ്ഞ നേരാണ് കവിത.
ബിജോയ് കോറോത്ത്
5 comments:
Machu....nallonam feel ayi kettoo...good one....
അനാഥത്വം തികട്ടി താളുകളില്‍
ഛര്‍ദ്ദിച്ചതല്ല,
നോവറിഞ്ഞ നേരാണ് കവിത...
ഈ ഉള്‍ക്കാഴ്ചയിലാണ് കവിതയുടെ നേരും.. നന്നായി.. തുടരുക..
Its really nice blog can u check my blog once for more Malayalam stuff like Latest aakashagopuram movie mohanlal wallpapers, ringtones, posters, more Mohanlal fans online meet Malayalam friends Log on ::Mohanlal Movies ,Mohanlal images,Aakashagopuram Malayalam Mohanlal Movie.
പിന്നെ-ഇറ്റുവീണ മഷിത്തുള്ളി പോലെ
എന്നില്‍ പടര്‍ന്ന നീ..
എഴുതാന്‍ ഓര്മ്മകള്തന്നകന്നു പോയ്.
nice dear....really touching ones....
keep on going yaar....
Post a Comment