സത്യസന്ധമായിരുന്നില്ല 2010!
"നിനക്കെന്താണോ ഇഷ്ടം അതാണെന്റെയും.
നീ കരയുന്നെങ്കില്‍, അതെന്റെ കണ്ണ് നിറഞ്ഞത് കൊണ്ട് മാത്രമായിരിക്കും.
വസന്തത്തിലും വേനലിലും കോര്‍ത്ത കൈ അഴിയാതെ അലസമായ് നടക്കും.
കിതപ്പറിയാതെ വഴികള്‍ നടന്നു തീര്‍ക്കും.
ഇറ്റു വീണ മഷിത്തുള്ളി പോലെ പരസ്പരം പടര്‍ന്നിരിക്കും.
ഒടുവില്‍ ,ഞാനില്ലാതാകുന്നതിലല്ല നിനക്ക് ഞാനില്ലാതാകുന്നതാണെന്റെ നോമ്പരമെന്നുറക്കെ കരയും.
ഉപാധികളില്ലാതെ നിന്നെ ഞാന്‍ സ്നേഹിക്കും."

No comments:
Post a Comment