ഞാന്‍ അറിയാത്തത്
ഇന്നലെ തഴുകിത്തലോടി പോയൊരാ കാറ്റിലും
മരണത്തിന് ആര്‍ത്തനാദം-ഞാന്‍ കേട്ടിരുന്നു.
ദുരൂഹത തളംകെട്ടി നില്ക്കുമെന് ജീവനിലും
മരണത്തിന് തണുപ്പ്-ഞാന്‍ അറിയുന്നു.
ചുറ്റിലുമവര് പിറുപിറുക്കുംബൊഴും
ഒറ്റക്കിരുന്നവള്‍ കണ്ണീര് തുടക്കുംബൊഴും
മരണത്തിന് വേദന-ഞാന്‍ അറിയുന്നു.
നിറങ്ങളുടെ വിസ്മയ ലോകത്തില്‍
സ്നേഹത്തിന് നിറം-ഞാന്‍ മറന്നു പോകുന്നുവോ?
ദേഹം പുനര്നിര്മ്മിക്കപ്പെടുംബോള്
സ്നേഹത്തിന് ഭാഷ-ഞാന്‍ അറിയാതാകുന്നുവോ?
ജീവന് വേണ്ടിയവര്‍ അവസാന ശ്രമം നടത്തുംബൊഴും
കയ്യില്‍ കിട്ടിയ പലതും
വിട്ടുപോകുന്നതായി-ഞാന്‍ അറിയുന്നു.
അവസാനമായൊന്നാ പുഴക്കരയില്‍,മലഞ്ചെരുവില്‍
എന്നെ തേടിവരാറുള്ളൊരാ പഴയ കാറ്റിനെ
കെടിപ്പുണരുവാന് ആഗ്രഹിക്കുംബോഴും
വിഫലമാണെല്ലാമെന്ന്-ഞാന്‍ വീണ്ടുമറിയുന്നു.
സന്തോഷിക്കുവാന്‍ കാര്യമില്ലാത്തൊരീ-
ഉദ്ദീപനങ്ങള്‍ മരിക്കുമീ വെളയില്‍
ചലിക്കുവാനിന്നെനിക്കവസാനമായൊരീ മിഴികള്‍ മാത്രം.
ഒടുവില്‍ ആ കാഴ്ചയും
എന്നില്‍ നിന്നകലുന്നു
തെളിഞ്ഞു നിന്ന പലതും
നിഴല്‍ ചിത്രങ്ങളായ് മാറുന്നു
ഞാന്‍ എന്ന ഭാവം മറയുന്നു.