
ജീവിതത്തിന്റെ വഴിവക്കില്‍
ഞാന്‍ കണ്ട മുഖങ്ങളെത്ര രൂപങ്ങളെത്ര!,
കാലത്തിന്റെ കുത്തൊഴുക്കില്‍
ഞാന്‍ മറന്നു പോയവരെത്ര
എന്നെ വിട്ടുപോയവരെത്ര!!
വേഗതയുടെ ലോകത്തില്‍
എനിക്ക് മനസിലാക്കുവാന്‍ പറ്റാത്തവരെത്ര!,
എന്നെ മനസിലാക്കുവാന്‍ ശ്രമിക്കാത്തവരെത്ര!!
അവിടെ എന്നൊട് പുഞ്ചിരിച്ച
മുഖങ്ങളോട് ഞാനും പുഞ്ചിരിച്ചില്ലെ?
എന്നാല്‍ പുഞ്ചിരിക്കുന്ന മുഖത്തിന്റെ
വഞ്ചിച്ച ചരിത്രങ്ങളറിയുന്നേരം,
ശ്രമിക്കുന്നു ഞാന്‍,പൊയ്മുഖങ്ങളെ
നിങ്ങളെ മറക്കുവാന്‍..എന്നെന്നേക്കുമായ്....