
ബോബ് ഇതുപോരാ,
കറുപ്പ് അവളെ മൂടും മുന്‍പ്,
അന്ധകാരത്തിലേക്ക് വീഴും മുന്‍പ്;
വിളറിയ അവളുടെ കണ്ണുകള്‍ക്ക്
കുനിഞ്ഞ ശിരസ്സോടെ
നമുക്ക് സമ്മാനിക്കാം ഒരു കറുത്ത കണ്ണട.
അപ്പോഴും അവള് ചിരിച്ചില്ലെങ്കില്‍
അവള്‍ക്കു ചുറ്റിലും ഇരുളിനെ പടര്‍ത്താം,
മറ്റാരും കാണാതിരിക്കാന്‍.
പറ്റുമെങ്കില്‍ നമുക്കും ഓരോ
കറുത്ത കണ്ണട
ഇനിയൊന്നും കാണാതിരിക്കാന്‍.