Friday, September 22, 2006

മറക്കാം നിനക്കെന്നെ;
എന്റെ ഓര്‍മ്മകളും
ഇരുളടഞ്ഞ ഇടനാഴികളും
പ്രണയം മൊട്ടിട്ട താഴ്വരകളും.....

Friday, September 01, 2006


പറയുവാനുണ്ടെനിക്കിനിയുമീ മണ്ണിലെ
പ്രണയ സത്യങ്ങളെ പ്രണയിച്ച് പ്രണയിച്ച്
പരിണാമ ദീപ്തിതന്‍ പ്രഭപോലുമേല്‍ക്കാത്ത
പഴയ തത്ത്വങ്ങളും വ്രണമാര്‍ന്ന ചിന്തയും...

സത്യമിന്നേതോ മതില്‍ക്കെട്ടിലാണു പോല്‍-
മിഥ്യയെന്നാരോ മതിലുകാക്കുന്നു പോല്‍.
അറിവുതന്നറിവിനായ് പായുന്ന ഗുരുവിന്‍റെ
കണ്ണിലും കാണ്മു ഞാന്‍ അറിയാത്ത ദു:ഖം.

രാത്രിയിന്നാരെ തിരയുന്നു പകലിനെയോ;
പകല്‍ പിന്നെ രാത്രിയെയൊ?
കണ്ടതില്ലിതുവരെയും ഇരുവരും
കാണാക്കയങ്ങളില്‍ മറയുന്ന നേരവും..........
 
ജാലകം